മരട്: നെഹ്റു കുടുംബത്തേയും കോൺഗ്രസിനേയും തകർക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് രാഷ്ട്രീയ പകപോക്കൽ നടത്തുന്നു എന്നാരോപിച്ച് വിവിധ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി. കോൺഗ്രസ് മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മരട് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ യോഗം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മരട് മണ്ഡലം പ്രസിഡന്റ് സി.ഇ.വിജയൻ അദ്ധ്യക്ഷനായി.
കുമ്പളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനങ്ങാട് പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ ധർണ കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.പി.മുരളീധരൻ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി ഷെറിൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തി.