കുറുപ്പംപടി: അഖില കേരള ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂണിയൻ മൂവാറ്റുപുഴ ശാഖയും കുറുപ്പംപടി പബ്ലിക് ലൈബ്രറിയും ചേർന്ന് അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. രായമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. പി അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. രതിക ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം വസന്ത, ലൈബ്രറി പ്രസിഡന്റ്‌ എം. ജി. ശ്രീകുമാർ, ലൈബ്രറി സെക്രട്ടറി അരുൺ പ്രശോഭ് , റോബിൻസൺ, ശ്രീജിത്ത്‌ ഷാജി, ടി.എസ്. ശ്രീദേവി എന്നിവർ സംസാരിച്ചു.