കളമശേരി: കിടപ്പ് രോഗികളെ വീട്ടിലെത്തി പരിചരിക്കുന്നതിനായി കളമശേരി കനിവ് പാലിയേറ്റീവ് കെയർ സംഘം രണ്ടാമത്തെ വാഹനം ഇന്ന് പുറത്തിറക്കും. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഇന്ന് കടുങ്ങല്ലൂർ മുപ്പത്തടം മുതുകാട് ക്ഷേത്രത്തിന് സമീപം രാവിലെ 10ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഫ്ളാഗ് ഓഫ് ചെയ്യും.