രാമമംഗലം: യൂണിയൻ ബാങ്കിന്റെ ഊരമന ശാഖ നവീകരിച്ച പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കിഴക്കുംതോട്ടത്തിൽ ബിൽഡിംഗിലെ ശാഖയോട് അനുബന്ധിച്ച് എ.ടി.എം, ലോക്കർ സൗകര്യങ്ങളുണ്ട്. ഇൻഫോസിസ് , ആക്‌സിലർ വെഞ്ച്വേഴ്‌സ് എന്നിവയുടെ സഹസ്ഥാപകനായ എസ്.ഡി. ഷിബുലാൽ ഉദ്ഘാടനം ചെയ്തു. രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ജോർജ്, മംഗളുരു സോണൽ ജനറൽ മാനേജർ എം. രവീന്ദ്ര ബാബു, റീജിയണൽ ഹെഡ് മഞ്ജു നാഥ്‌സാമി, ഡെപ്യൂട്ടി റീജിയണൽ ഹെഡ് മനോജ് മാരാർ, ബ്രാഞ്ച് മാനേജർ എബിൻ കുര്യാച്ചൻ തുടങ്ങിയവർ സംസാരിച്ചു. രാമമംഗലത്തെ സമ്പൂർണ ഇൻഷുറൻസ് പരിരക്ഷിത പഞ്ചായത്താക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.