നെടുമ്പാശേരി: ഇന്നലെ ഇൻഡിഗോ വിമാനത്തിൽ മസ്‌ക്കറ്റിൽ നിന്നെത്തിയ മലപ്പുറം സ്വദേശി പി. ജാബിറിൽ നിന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് 1.021 കിലോ സ്വർണം പിടികൂടി. കാപ്‌സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇതിന് അരക്കോടി രൂപ വില വരും.