പറവൂർ: പറവൂർ നഗരസഭയുടെയും ആയുഷ് വെൽനെസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ പറവൂർ താലൂക്ക് ഹോമിയോ ആശുപത്രിയിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ലീനാ റാണി മുഖ്യാതിഥിയായി. ശ്യാമള ഗോവിന്ദൻ, ബീന ശശിധരൻ, അനു വട്ടത്തറ, സജി നമ്പിയത്ത്, കെ.ജെ. ഷൈൻ, ഡി. രാജ്‌കുമാർ, ജി. ഗിരീഷ്, ടി.വി. നിഥിൻ, മെഡിക്കൽ ഓഫീസർ ഡോ. ജെ. വത്സ, ആർ.എം.ഒ ഡോ. സി. രഞ്ജിനി എന്നിവർ സംസാരിച്ചു.