പനങ്ങാട്: കുമ്പളം ഗ്രാമപഞ്ചായത്തിന്റെ 2022-23 പദ്ധതി വർഷത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾക്ക് അന്തിമ രൂപം നൽകുന്നതിനായി വികസന സെമിനാർ നടത്തി. കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഫ്സൽ നമ്പ്യാരത്ത്, സുനിൽ വർക്കി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.കാർമ്മിലി തുടങ്ങിയവർ പങ്കെടുത്തു.