ആലുവ: ഹൈദരാബാദ് സ്വദേശിയായ വസ്ത്രവ്യാപാരിയെ ആലുവ പറവൂർ കവലയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. സമീർ മുഹമ്മദിന്റെ (45) മൃതദേഹമാണ് കണ്ടെത്തിയത്. ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച് വസ്ത്രശാലകളിൽനിന്ന് ഓർഡറെടുത്ത് സാധനങ്ങൾ എത്തിച്ചുവരികയായിരുന്നു. സമീറിന്റെ ബന്ധുക്കൾ ആലുവയിലെത്തി. ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നതായി ആലുവ സി.ഐ എൽ. അനിൽകുമാർ പറഞ്ഞു.