swapna-suresh

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിലെ രഹസ്യമൊഴിയുമായി ബന്ധപ്പെട്ട് പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നും ചോദ്യം ചെയ്യും. ഇന്നലെ നാലര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇ.ഡിയുടെ നോട്ടീസ് പ്രകാരം ഇന്നലെ രാവിലെ 11ന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ എത്തിയ സ്വപ്ന വൈകിട്ട് നാലരയ്ക്കാണ് പുറത്തിറങ്ങിയത്. രഹസ്യമൊഴിയിൽ പറഞ്ഞ കാര്യങ്ങൾ ഇ.ഡിയോട് സ്വപ്ന ആവർത്തിച്ചതായാണ് സൂചന. ചില തെളിവുകളും കൈമാറി.

മുഖ്യമന്ത്രി ദുബായിലേക്കു പോയപ്പോൾ പണമടങ്ങിയ ബാഗ് കൊണ്ടുപോയെന്നും തിരുവനന്തപുരത്തെ യു.എ.ഇ കോൺസൽ ജനറലിന്റെ വീട്ടിൽ നിന്ന് ബിരിയാണിച്ചെമ്പിൽ ഒളിപ്പിച്ച് സ്വർണം മുഖ്യമന്ത്രി പിണറായി വിജയന്റെ ഒൗദ്യോഗിക വസതിയിലേക്ക് പലതവണ കൊണ്ടുപോയെന്നുമാണ് സ്വപ്ന വെളിപ്പെടുത്തിയത്. സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ഇ.ഡിക്ക് കോടതിവഴി ലഭിച്ചിരുന്നു.

 പാ​ല​ക്കാ​ട്ടെ​ ​കേ​സ്: സ്വ​പ്‌​ന​യു​ടെ​ ​ഹ​ർ​ജി 28​ലേ​ക്ക് ​മാ​റ്റി

കൊ​ച്ചി​:​ ​സ്വ​പ്‌​ന​ ​സു​രേ​ഷ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ 28​ലേ​ക്ക് ​മാ​റ്റി.​ ​സ​മാ​ന​ ​വി​ഷ​യ​ത്തി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​ക​ന്റോ​ൺ​മെ​ന്റ് ​സ്റ്റേ​ഷ​നി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സ് ​റ​ദ്ദാ​ക്കാ​ൻ​ ​സ്വ​പ്ന​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ക്കൊ​പ്പ​മാ​ണ് ​ഇ​തും​ ​ജ​സ്റ്റി​സ് ​എ.​എ.​ ​സി​യാ​ദ് ​റ​ഹ്മാ​ൻ​ ​പ​രി​ഗ​ണി​ക്കു​ക.​ ​ത​ന്നെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​മൊ​ഴി​ ​പി​ൻ​വ​ലി​പ്പി​ക്കാ​നാ​ണ് ​പൊ​ലീ​സി​ന്റെ​ ​ശ്ര​മ​മെ​ന്ന് ​ഹ​ർ​ജി​യി​ൽ​ ​സ്വ​പ്ന​ ​ആ​രോ​പി​ക്കു​ന്നു.​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​സു​ര​ക്ഷ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​സ്വ​പ്‌​ന​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​എ​റ​ണാ​കു​ളം​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ 27​ലേ​ക്ക് ​മാ​റ്റി.