വൈപ്പിൻ: ചെറായിയിൽ യുവകർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ അപ്പിരാഘവൻ ബ്ലോക്കിലും കോഴിക്കൽ ബ്ലോക്കിലും പൊക്കാളിക്കൃഷിക്ക് വിത്തിറക്കി. ജില്ലാപഞ്ചായത്ത് അംഗം അഡ്വ.എം.ബി.ഷൈനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.എൻ.ഉണ്ണികൃഷ്ണൻ, പള്ളിപ്പുറം കൃഷി ഓഫീസർ കെ. നീതു ചന്ദ്രൻ, ശാന്തിനി പ്രസാദ്, രാധിക സതീഷ്, ഉഷ സോമൻ, ആശ ദേവദാസ്, യുവകർഷക കൂട്ടായ്മ ഭാരവാഹികളായ പി.ആർ.സുനിൽകുമാർ, കെ.ജി.അനീഷ്, വി.കെ.വിനു, വി.സി.ഷിജു എന്നിവർ പങ്കെടുത്തു.