പള്ളുരുത്തി: ഇടക്കൊച്ചി സെന്റ് ലോറൻസ് യു. പി സ്കൂളിൽ പുതിയതായി നിർമ്മിച്ച പാചകപ്പുര സ്റ്റോറിന്റെ ഉദ്ഘാടനം നടന്നു. 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവും ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കൊച്ചി രൂപതാ കോർപറേറ്റ് എജുക്കേഷൻ ഏജൻസി ജനറൽ മാനേജർ ഫാ. ജോപ്പി കൂട്ടുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ അഭിലാഷ് തോപ്പിൽ, പ്രധാനാദ്ധ്യാപിക മേരി എലിസബത്ത്, പി.ടി.എ പ്രസിഡന്റ് റിങ്കു ഷോജി, പൂർവ വിദ്യാർത്ഥികളായ ബേത്ത നൂനസ് , ഏഡ്രിൻ മെൻഡസ് , കോൺട്രാക്ടർ അജിത് ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.