navaneeth

കൊച്ചി: സഹപ്രവർത്തകയായ അഭിഭാഷകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതിയിലെ ആദായനികുതി വകുപ്പ് കേന്ദ്രസർക്കാർ സ്റ്റാൻഡിംഗ് കോൺസൽ പുത്തൻകുരിശ് കാണിനാട് സൂര്യഗായത്രിയിൽ അഡ്വ.നവനീത് എൻ. നാഥിനെ പൊലീസ് അറസ്റ്റുചെയ്തു.

വിവാഹ വാഗ്ദാനം നൽകി കൊല്ലം സ്വദേശിനിയെ ഇയാൾ ഒപ്പം താമസിപ്പിച്ചെന്നും ലോഡ്ജുകളിൽ ഉൾപ്പെടെ കൊണ്ടുപോയി പീഡിപ്പിച്ചെന്നും സെൻട്രൽ പൊലീസ് പറഞ്ഞു. ഈ ബന്ധം നിലനിൽക്കേ പ്രതി മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം നടത്തി. ഈ യുവതിയുമായി കച്ചേരിപ്പടിയിലെ ഹോട്ടലിൽ പ്രതി മുറിയെടുത്ത് താമസിക്കുന്നതായി അറിഞ്ഞ് അവിടെ എത്തിയ പരാതിക്കാരി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊലീസ് ഇവരുടെ മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.