കൊച്ചി: കലൂർ സഹൃദയ ഗ്രന്ഥശാലയിൽ വായനാപക്ഷാചാരണത്തിന്റെ ഭാഗമായി നടന്ന സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണം വിതരണം ബിസ്മി ഗ്രൂപ്പ് ചെയർമാൻ യൂസഫ് നിർവഹിച്ചു. രജനി മണി, അരിസ്റ്റോട്ടിൽ, ജെ.ജെ. കുട്ടിക്കാട്ട്, വൈസ് പ്രസിഡന്റ് പ്രസാദ്, സെക്രട്ടറി കൃഷ്ണചന്ദ് എന്നിവർ സംസാരിച്ചു.