
മൂവാറ്റുപുഴ: സബ് ജയിലിൽവച്ച് ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിചാരണ തടവുകാരൻ മരിച്ചു. കുമളി കുറ്റാടിക്കര കടിയാൻകുന്നേൽ രവീന്ദ്രനാണ് (63) മരിച്ചത്. ഇന്നലെ രാവിലെ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ആദ്യം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും തുടർന്ന് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചങ്കിലും 12.15 ഓടെ മരിച്ചു. കഴിഞ്ഞ പത്താംതീയതിയാണ് ഇയാൾ മൂവാറ്റുപുഴ സബ്‌ജയിലിൽ എത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കള്ളനോട്ട് കേസിലെ വിചാരണത്തടവുകാരനാണ്. മൃതദേഹം മോർച്ചറിയിൽ.