മൂവാറ്റുപുഴ: വാളകം പഞ്ചായത്തിൽ റാക്കാട് ഭാഗത്ത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ നായയെ ചത്തനിലയിൽ കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെ നാട്ടുകാർ നടത്തിയ തെരച്ചിലിൽ ആളൊഴിഞ്ഞ പറമ്പിലാണ് നായയെ കണ്ടെത്തിയത്. പേവിഷബാധ സ്ഥിരീകരിക്കുന്നതിനായി മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ പോസ്റ്റുമോർട്ടത്തിനായി അയച്ചു.