vayan

പൂക്കാട്ടുപടി: വള്ളത്തോൾ സ്മാരക ലൈബ്രറി വായനാ പക്ഷാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നാടാകെ വായനക്കൂട്ടത്തിന്റെ രണ്ടാം പതിപ്പ് പാലഞ്ചേരിമുകളിൽ എടത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. തോമസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി.പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് മൂലയിൽ,എഴുത്തുകാരൻ വി.കെ. പ്രകാശ്, എൻ.കെ. നന്ദകുമാർ, വി.കെ. അനുഗ്രഹ്, ജയൻ പൂക്കാട്ടുപടി, പി.സി. ശശി തുടങ്ങിയവർ സംസാരിച്ചു.