കൊച്ചി: അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കൊച്ചി കാമ്പസിലെ അമൃത സ്‌കൂൾ ഒഫ് നാനോസയൻസസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ വിഭാഗത്തിൽ പുതിയ എം.ടെക്, എം.എസ്‌സി., ബി.എസ്‌സി (ഓണേഴ്‌സ്) കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
നാനോ ഇലക്ട്രോണിക്‌സ് ആൻഡ് നാനോ എൻജിനിയറിംഗിലാണ് എം.ടെക്. കോഴ്സ്. നാനോ ശാസ്ത്രസാങ്കേതികത ഉപയോഗിച്ച് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ രൂപകല്പനയാണ് പഠനവിഷയം.

നാനോ ഇലക്ട്രോണിക്‌സ് ആൻഡ് നാനോ എൻജിനിയറിംഗിലാണ് എം.എസ്‌സി. പ്രോഗ്രാം. മോളിക്കുലാർ മെഡിസിനിലാണ് ബി.എസ്‌സി. (ഓണേഴ്‌സ്) പ്രോഗ്രാം.

പ്രവേശന പരീക്ഷയില്ല. യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ഇന്റർവ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓൺലൈനായി https://aop.amrita.edu/cappg-22/index/ ൽ അപേക്ഷിക്കണം. അവസാനതിയതി ജൂലായ് 15.

കൂടുതൽ വിവരങ്ങൾക്ക്: ഇമെയിൽ nanoadmissions@aims.amrita.edu ഫോൺ: 0484 2858750, 08129382242. വെബ്സൈറ്റ് https://amrita.edu/nano