കൊച്ചി: ഹരിവരാസനം ശതാബ്ദി ആഘോഷ സമിതി സംസ്ഥാനതല രൂപവത്കരണം 26ന് വൈകിട്ട് മൂന്നിന് കലൂർ മഹാദേവ ക്ഷേത്രസങ്കേതത്തിൽ നടക്കും. ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിക്കും. ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, ഈറോഡ് രാജൻ, സത്‌സ്വരൂപാനന്ദ സരസ്വതി, സ്വാമി ദർശനാനന്ദ സരസ്വതി, സ്വാമി അയ്യപ്പദാസ്, പറവൂർ രാകേഷ് തന്ത്രി, ശബരിമല മുൻ മേൽശാന്തി ബാലമുരളി എന്നിവർ പങ്കെടുക്കും. 18 മാസം നീളുന്ന ആഘോഷപരിപാടികളിൽ സെമിനാറുകളും മത്സരങ്ങളും നടത്തും. വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ സ്വാമി അയ്യപ്പദാസ്, എസ്.ജെ.ആർ.കുമാർ, സൂരജ് കാണിനാട് എന്നിവർ പങ്കെടുത്തു.