11

തൃക്കാക്കര: സാധാരണക്കാർക്ക് പ്രയോജനം ചെയ്യുന്ന പൊതു വികസന പ്രവർത്തനങ്ങളാണ് നാടിനാവശ്യമെന്ന് ഉമ തോമസ് എം.എൽ.എ പറഞ്ഞു. 14-ാം പഞ്ചവത്സര പദ്ധയിയുടെ ഭാഗമായുള്ള വാർഷിക പദ്ധതി രൂപീകരണത്തോട് അനുബന്ധിച്ചുള്ള 2022-23 വർഷത്തെ ജില്ലാ പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ എ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാണികുട്ടി ജോർജ്ജ് പദ്ധതി അവതരണം നടത്തി.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആശാ സനൽ, എം.ജെ ജോമി, കെ ജി ഡോണോ മാസ്റ്റർ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ്. അനിൽകുമാർ, കെ.വി. രവീന്ദ്രൻ, മനോജ് മുത്തേടൻ, ശാരദ മോഹൻ, എക്‌സിക്യൂട്ടീവ് എൻജിനിയർ ശ്രീലത പി.ആർ എന്നിവർ സംസാരിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ് സ്വാഗതവും സെക്രട്ടറി ടിമ്പിൾ മാഗി പി.എസ്. നന്ദിയും പറഞ്ഞു.