മരട്: അഭയം തൃപ്പൂണിത്തുറ, കോരുആശാൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റി, ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ട്, എസ്.എസ്.എം.ഐ റിസർച്ച് ഫൗണ്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് 25 ന് നടക്കും. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്ന 50 വയസിനു മുകളിലുള്ള 180 പേരെയാണ് പരിശോധിക്കുക. രാവിലെ 8.30 മുതൽ പൊന്നുരുന്നി എസ്.പി യോഗം എൽ.പി സ്കൂൾ ഹാളിന് സമീപമാണ് ക്യാമ്പ്.