p

കൊച്ചി: അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ ഹൈക്കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചു.

ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം കഠിനതടവും 6.5 ലക്ഷം രൂപ പിഴയും സെഫിക്ക് ജീവപര്യന്തം കഠിനതടവും 5.5 ലക്ഷം രൂപ പിഴയുമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി വിധിച്ചത്. ഇതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുള്ള അപ്പീൽ തീർപ്പാകുന്നതുവരെ ജാമ്യം ആവശ്യപ്പെട്ട് തോമസ് കോട്ടൂരും സെഫിയും നൽകിയ ഹർജികളാണ് കോടതി അനുവദിച്ചത്.

പ്രോസിക്യൂഷന്റെ തെളിവുകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് പ്രതികളുടെ അഭിഭാഷകർ വാദങ്ങളുന്നയിച്ചത്. തെളിവുകളും വസ്തുതകളും വിചാരണക്കോടതി വിശദമായി പരിശോധിച്ചാണ് വിധിപറഞ്ഞതെന്നും ജാമ്യം അനുവദിക്കേണ്ട സാഹചര്യമില്ലെന്നും സി.ബി.ഐക്കുവേണ്ടി അഡി.

സോളിസിറ്റർ ജനറൽ പി. സൂര്യകരൺ റെഡ്ഡി വാദിച്ചു. എന്നാൽ, പ്രതിഭാഗം ചൂണ്ടിക്കാട്ടിയ വസ്തുതകളും പൊരുത്തക്കേടുകളും ഫലപ്രദമായി പ്രതിരോധിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് പ്രഥമദൃഷ്‌ട്യാ വ്യക്തമാണെന്ന് വിലയിരുത്തിയ ഡിവിഷൻബെഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു.

പ്രധാന ജാമ്യ വ്യസ്ഥകൾ

അഞ്ചുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആൾജാമ്യവും

കോടതിയുടെ അനുമതി ഇല്ലാതെ കേരളം വിടരുത്

ആദ്യത്തെ ആറുമാസം എല്ലാ ശനിയാഴ്ചയും തുടർന്നുള്ള മാസങ്ങളിൽ രണ്ടാം ശനിയാഴ്‌ചയും സ്റ്റേഷനിൽ ഹാജരാകണം

അഭയ കൊലക്കേസ്

1992 മാർച്ച് 27ന് കോട്ടയം പയസ് ടെൻത് കോൺവെന്റ് ഹോസ്റ്റലിലെ അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കേസ് ‌സി.ബി.ഐ ഏറ്റെടുത്തതോടെ 2008 നവംബർ 18ന് ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവർ അറസ്റ്റിലായി. ഫാ. ജോസ് പൂതൃക്കയിലിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. മറ്റു രണ്ടു പ്രതികൾക്ക് 2020 ഡിസംബർ 23ന് വിചാരണക്കോടതി ശിക്ഷ വിധിച്ചു.

അ​ഭ​യ​ ​കേ​സി​ൽ​ ​വൈ​കിയ
നീ​തി​യെ​ന്ന് ​ക്നാ​നാ​യ​ ​സഭ

കോ​ട്ട​യം​:​ ​അ​ഭ​യ​ ​കേ​സി​ൽ​ ​ജാ​മ്യം​ ​അ​നു​വ​ദി​ച്ച​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ ​വൈ​കി​ ​വ​ന്ന​ ​നീ​തി​യാ​ണെ​ന്ന് ​ക്നാ​നാ​യ​ ​സ​ഭ​ ​പാ​സ്റ്റ​റ​ൽ​ ​കൗ​ൺ​സി​ൽ​ ​സെ​ക്ര​ട്ട​റി​ ​ബി​നോ​യി​ ​ഇ​ട​യാ​ടി​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ടു​ ​പ​റ​ഞ്ഞു.​ ​വി​ധി​യി​ൽ​ ​ദൈ​വ​ത്തി​ന് ​ന​ന്ദി.​ ​ജോ​മോ​ൻ​ ​പു​ത്ത​ൻ​പു​ര​യ്ക്ക​ൽ​ ​പ​റ​ഞ്ഞ​തൊ​ന്നും​ ​ശ​രി​യ​ല്ല.​ ​കേ​സ് ​കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നാ​ണ് ​ക്നാ​നാ​യ​ ​സ​മൂ​ഹ​ത്തി​ന്റെ​ ​വി​ശ്വ​സ.​ ​ഫാ​ദ​ർ​ ​കോ​ട്ടൂ​രും​ ​സി​സ്റ്റ​ർ​ ​സെ​ഫി​യും​ ​നി​ര​പ​രാ​ധി​ക​ളാ​ണ്.​ ​സി​റി​യ​ക് ​ജോ​സ​ഫ് ​കേ​സി​ൽ​ ​ഇ​ട​പെ​ട്ടെ​ന്ന് ​വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും​ ​സി​റി​യ​ക് ​പ​റ​ഞ്ഞു.

അ​സി.​ ​സോ​ളി​സി​റ്റ​ർ​ ​ജ​ന​റ​ൽ​ ​ഓ​ഫീ​സ്

ജോ​മോ​ന്റെ​ ​ആ​രോ​പ​ണം​ ​ക​ഴ​മ്പി​ല്ലാ​ത്ത​താ​ണ്.​ ​അ​ഭ​യ​ക്കേ​സി​ന്റെ​ ​പ്രാ​ധാ​ന്യം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​ഒ​രു​ ​അ​ഡി.​ ​സോ​ളി​സി​റ്റ​ർ​ ​ജ​ന​റ​ലി​നെ​ ​ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ​സി.​ബി.​ഐ​ ​സ്പെ​ഷ്യ​ൽ​ ​ക്രൈം​ബ്യൂ​റോ​ ​ത​ല​വ​ന് ​ക​ത്തു​ന​ൽ​കി.​ ​തു​ട​ർ​ന്ന് ​സി.​ബി.​ഐ​യു​ടെ​ ​അ​ഡി.​ ​സോ​ളി​സി​റ്റ​ർ​ ​ജ​ന​റ​ൽ​ ​സൂ​ര്യ​ക​ര​ൺ​ ​റെ​ഡ്‌​ഡി​യെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​രേ​ഖ​ക​ളെ​ല്ലാം​ ​ഇം​ഗ്ളീ​ഷി​ലേ​ക്ക് ​പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​ ​ന​ൽ​കി​യി​രു​ന്നു.
-​ ​അ​സി.​ ​സോ​ളി​സി​റ്റ​ർ​ ​ജ​ന​റ​ലി​ന്റെ​ ​ഒാ​ഫീ​സ്