കുറുപ്പംപടി: മുടക്കുഴ ആയുർവേദ ആശുപത്രിയിൽ നിന്ന് ദീർഘ നാളത്തെ സേവനശേഷം സ്ഥലം മാറിപോകുന്ന മെഡിക്കൽ ഓഫീസർ ഡോ. അഹിത.എ. ഖാദറിന് പഞ്ചായത്ത് ഭരണസമിതി യാത്രഅയപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉപഹാരം കൈമാറി. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. മാത്യു, ജോസ്.എ.പോൾ, വൽസ വേലായുധൻ, സോമി ബിജു, അനാമിക ശിവൻ, ഡോളി ബാബു, പി.എസ്. സുനിത്ത്, രജിത ജയ്മോൻ, ജോഷി തോമസ്, എൻ.പി.രാജീവ്, സെക്രട്ടറി സാവിത്രി കുട്ടി, കെ.ആർ. സേതു, എൻ.സജി എന്നിവർ പ്രസംഗിച്ചു.