പെരുമ്പാവൂർ: കുട്ടമ്പുഴ പഞ്ചായത്ത്, കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതി, കോതമംഗലം എൽദോ മാർ ബസേലിയസ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിന്റെ കീഴിലെ ഭിന്നശേഷിക്കാർക്ക് സൗജന്യ യു.ഡി.ഐ.ഡി കാർഡ് രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റ്ഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. സിബി അദ്ധ്യക്ഷത വഹിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷൻ കോ-ഓർഡിനേറ്റർ സുധ വിജയൻ, പി.വി.വർഷ, സെബി മാത്യു, ബിസ്മി ആന്റണി എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 300ൽപരം ഭിന്നശേഷിക്കാർ പങ്കെടുത്തു.