motor

കൊച്ചി: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വർദ്ധിപ്പിച്ച വാഹന ഇൻഷ്വറൻസ്, റോഡ് നികുതി എന്നിവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ കണയന്നൂർ താലൂക്ക് ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി എം.പി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ലാ ഉപാദ്ധ്യക്ഷൻ ഇ.ജി ജയപ്രകാശ് അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ അനിൽകുമാർ, മോട്ടോർ തൊഴിലാളി സംഘ് ജില്ലാ പ്രസിഡന്റ് ടി.എ വത്സൻ, ഓട്ടോറിക്ഷാ തൊഴിലാളി സംഘം ജില്ലാ ജനറൽ സെകട്ടറി പി.വി റെജിമോൻ, ബി.എം.എസ് കൊച്ചി മേഖലാ സെക്രട്ടറി സജിത്ത് ബോൾഗാട്ടി തുടങ്ങിയവർ സംസാരിച്ചു.