manoj-one

പറവൂർ: ഉദ്യോഗസ്ഥ അലംഭാവത്തിൽ പ്രതിഷേധിച്ച് വടക്കേക്കര പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഒറ്റയാൾ സമരത്തിലാണ് മനോജ് വലിയപുരയ്ക്കൽ. പഞ്ചായത്ത് രാജ് നിയമം കഴുത്തിൽ കെട്ടിയിട്ടാണ് മനോജിന്റെ സമരം.

വടക്കേക്കര പഞ്ചായത്ത് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരെ ഓരോകാരണം പറഞ്ഞ് ബുദ്ധിമുട്ടിക്കുകയും ദിവസങ്ങളോളം നടത്തുകയുമാണ് ഉദ്യോഗസ്ഥർ ചെയ്യുന്നതെന്ന് മാനോജ് പറഞ്ഞു. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് മനോജും അപേക്ഷ നൽകിയിട്ടുണ്ട്. മാസങ്ങളായി ഓരോ ഒഴിവുകഴിവുകളുടെ പേരിൽ ഫയൽ നീട്ടിക്കൊണ്ടുപോകുന്നു. ഓഫീസിലെത്തുന്ന നിരവധി പേർ പ്രതികരിക്കാൻ സാധിക്കാതെ മടങ്ങുന്നത് നിത്യസംഭവമായിക്കഴിഞ്ഞു. ഇതിന് അന്ത്യമുണ്ടാക്കാനാണ് ഒറ്റയാൾ സമരം നടത്തുന്നതെന്ന് മനോജ് പറഞ്ഞു. ഭരണാധികാരികളും ഇത്തരം വിഷയങ്ങൾ ഇടപെടുന്നില്ല. ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നതുവരെ സമരം തുടരുമെന്ന് മനോജ് പറഞ്ഞു.

--------------------------------

പഞ്ചായത്തിലെ ഫയൽ നീക്കം ഓൺലൈൻ സംവിധാനത്തിലൂടെയാണ് നടത്തുന്നത്. ചില സാങ്കേതിക തടസങ്ങളുള്ളതിനാൽ അൽപ്പം അധിക സമയമെടുക്കുന്നുണ്ട്. വാർഡ് സഭകൾ നടക്കുന്നതിനാൽ ഉദ്യോഗസ്ഥർക്ക് അധിക ഡ്യൂട്ടി ചെയ്യേണ്ടിവരുന്നു. ഇത് ഓഫീസ് പ്രവർത്തനങ്ങൾക്ക് കാലതാമസം വരുത്തുന്നു. ഫയലുകൾ വേഗംതീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

രശ്മി അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ്.