കൊച്ചി: സാധാരണക്കാർക്ക് പ്രയോജനം ചെയ്യുന്ന വികസന പ്രവർത്തനങ്ങളാണ് നാടിനാവശ്യമെന്ന് ഉമ തോമസ് എം.എൽ.എ പറഞ്ഞു. ഇത്തരം പദ്ധതികൾ തയ്യാറാക്കാനും നടപ്പിലാക്കാനും തദ്ദേശഭരണ സ്ഥാപനങ്ങൾ തയ്യാറാവണം. 2022-23 വാർഷികപദ്ധതി രൂപീകരണത്തോട് അനുബന്ധിച്ചുള്ള ജില്ലാ പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റാണിക്കുട്ടി ജോർജ്ജ് പദ്ധതി അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആശാ സനൽ, എം.ജെ. ജോമി തുടങ്ങിയവർ സംസാരിച്ചു.