കളമശേരി: കന്നുകാലികളെ മോഷ്ടിച്ച് കശാപ്പുചെയ്ത് വില്പന നടത്തുന്ന ചൂർണിക്കര അശോകപുരം പുത്തൻപുരയിൽ വീട്ടിൽ ഷമീർ (37) നെ കളമശേരി പൊലീസ് അറസ്റ്റുചെയ്തു. മേയ് 4 ന് തൃക്കാക്കര സീപോർട്ട്-എയർപോർട്ട് റോഡിൽ പുതുതായി പണിതു കൊണ്ടിരിക്കുന്ന വീട്ടിൽനിന്ന് ഒരു കാളയേയും 26 ന് കളമശേരി പൈപ്പ്‌ലൈൻ റോഡിലെ വീട്ടുമുറ്റത്തുനിന്ന് രണ്ടു പോത്തുകളേയും മോഷ്ടിച്ച് ഇയാൾ കശാപ്പുചെയ്ത് വിറ്റതായി പൊലീസ് പറഞ്ഞു.