പെരുമ്പാവൂർ: മാറംപള്ളി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച മുടിക്കൽ ശാഖയുടെയും ബാങ്കിന്റെ ഒന്നാം നിലയിലെ പ്രിയദർശിനി കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എം അസ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. എ.ടി.എമ്മിന്റെയും ക്യാഷ് ഡെപ്പോസീറ്റ് മെഷീന്റെയും ഉദ്ഘാടനം മുൻ മന്ത്രി ടി.എച്ച്. മുസ്തഫ നിർവഹിച്ചു. എം.ബി.ബി.എസ് പരീക്ഷയിൽ ഫസ്റ്റ് ക്ലാസ്സ് നേടിയ ഡോ. ആയിഷ അബ്ദുള്ള, ഡോ. നസ്‌റിൻ നാസർ എന്നിവരെ ജില്ലാ പഞ്ചായത്ത് അംഗം സനിത റഹീം ആദരിച്ചു .എം.ജി സർവകലാശാലാ ബി.എ ഹിന്ദി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ റുക്‌സാന എൻ.എ, 5-ാം റാങ്ക് നേടിയ ഫർസാന എൻ.എ എന്നിവരെ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷെമീർ തുകലിലും ഷാജിത നൗഷാദും ചേർന്ന് ആദരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി.എ ജലാൽ, ടി.എച്ച്. അബ്ദുൾ ജബ്ബാർ, എൻ.വി.സി അഹമ്മദ്, എം.എ. മുഹമ്മദ്, കെ.കെ. ഷാജഹാൻ, എൻ.ബി. രാമചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ വിനിത ഷിജു, ഫൈസൽ മനയിൽ, അഷറഫ് ചീരേക്കാട്ടിൽ, സുധീർ മുചേത്ത്, നൗഫി കരീം, തമ്പി കുര്യാക്കോസ്, സുഹറ കൊച്ചുണ്ണി, ബാങ്ക് ഡയറക്ടർമാരായ ഇസ്മായിൽ കുന്നപ്പിള്ളി, എം.എം. അബ്ദുൾ റഹീം, വി.എ അസൈനാർ, മുജീബ് വടക്കൻ ഇ.കെ അബൂബക്കർ,പി.എ. അനീഷ് കുമാർ,ശ്രീത സുരേഷ്, ലൈല അബൂബക്കർ, ബാങ്ക് സെക്രട്ടറി ഫാത്തിമ എന്നിവർ സംസാരിച്ചു.