lib

കാലടി: കാലടി പ്ലാന്റേഷൻ ലൈബ്രറി ആൻഡ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പി.എൻ .പണിക്കർ അനുസ്മരണവും

വായനാപക്ഷാചരണവും നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് ബിജു ജോൺ അദ്ധ്യക്ഷനായി.

കോർപ്പറേഷൻ വെൽഫെയർ ഓഫീസർ സൂരജ് പി. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം ജിനേഷ് ജനാർദ്ദനൻ, മനോജ് കുമാർ, അദ്ധ്യാപകരായ ബിനു,രതീഷ് മോഹനൻ, അംഗിത് എന്നിവർ സംസാരിച്ചു. വായനാദിന മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.