ssssss

കോലഞ്ചേരി:കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജിൽ യോഗദിനം ആചരിച്ചു. കായിക വിഭാഗത്തിന്റെയും എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് കായിക വിഭാഗം മേധാവി അസിസ്റ്റന്റ് പ്രൊഫ. എം.പി. അവറാച്ചൻ, എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രൊഫ. ബീന ടി. ബാലൻ തുടങ്ങിയവർ നേത്വത്വം നൽകി. കോളേജ് മാനേജർ ടി.കെ. സുരേഷ്, പ്രിൻസിപ്പൽ കെംതോസ് പി. പോൾ, സ്റ്റുഡന്റ്സ് കോ-ഓർഡിനേറ്റർ ശ്രദ്ധ എ. ബൈജു തുടങ്ങിയവർ സംസാരിച്ചു.