
പറവൂർ: അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടം നടത്തി. സ്കൂൾ മാനേജർ പി.എസ്. സ്മിത്ത് ഫ്ളാഗ് ഓഫ് ചെയ്തു. ഹെഡ്മിസ്ട്രസ് ടി.ജെ. ദീപ്തി, പി.ടി.എ പ്രസിഡന്റ് ഇന്ദു അമൃതരാജ്, കായിക അദ്ധ്യാപകൻ കെ.എസ്. ദിനിൽകുമാർ, എം.എസ്. സച്ചിൻ എന്നിവർ സംസാരിച്ചു.