പറവൂർ: ഗോതുരുത്ത് കേരള ചവിട്ടുനാടക അക്കാഡമിയുടെ നേതൃത്വത്തിൽ പ്രഥമ സെബീനറാഫി അവാർഡ് സമർപ്പണവും അനുസ്മരണ സമ്മേളനവും നടത്തി. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറത്തിൽനിന്ന് അവാർഡ് ജേതാവ് എ.എൻ. അനിരുദ്ധൻ പുരസ്കാരം ഏറ്റുവാങ്ങി. അക്കാഡമി പ്രസിഡന്റ് അജിത്കുമാർ ഗോതുരുത്ത് അദ്ധ്യക്ഷത വഹിച്ചു. ജോയി ഗോതുരുത്ത് അനുസ്മരണ പ്രഭാഷണം നടത്തി. നിതാ സ്റ്റാലിൻ, പജോമി ജോസി, ലാൽസൻ ചെല്ലാനം, ജോസഫ് സലിം, പീറ്റർ പാറക്കൽ, ജോർജ് കല്ലുങ്കൽ എന്നിവർ സംസാരിച്ചു. അക്കാഡമി കലാകാരന്മാർ അവതരിപ്പിച്ച ചവിട്ടുനാടകവും ചവിട്ടുനാടക ഗാനാലാപനവും അരങ്ങേറി.