
പെരുമ്പാവൂർ:വായനാപക്ഷാചരണത്തിന്റെ ഭാഗമായി തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിൽ നാടൻപാട്ടു ശിൽപ്പശാല സംഘടിപ്പിച്ചു. ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവും കാഞ്ഞൂർ നാട്ടുപൊലിമ ഗ്രൂപ്പ് അംഗവുമായ പ്രശാന്ത് പങ്കൻ മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് നിസാർ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വി.പി.അബൂബക്കർ, പ്രോഗ്രാം കോ-ഓർഡിനറ്റർ കെ.എ.നൗഷാദ്, എം.ഐ. മുഹമ്മദ് റാഫി, അപർണ സി. രാജ് എന്നിവർ സംസാരിച്ചു.