കോലഞ്ചേരി: പുത്തൻകുരിശ്, കുന്നത്തുനാട്, രാമമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ടവരുടെ പെ​റ്റിക്കേസുകൾ 26 വരെ കോലഞ്ചേരി കോടതി സമുച്ചയത്തിൽ നടക്കുന്ന അദാലത്തിൽ കുറഞ്ഞ തുകയടച്ച് തീർപ്പാക്കാം. ഞായറാഴ്ചയും കോടതി പ്രവർത്തിക്കും. ഉച്ചയ്ക്കുശേഷം പ്രീടോക്കിൽ തീർക്കാവുന്ന കേസുകളും പരിഗണിക്കുമെന്ന് ഒന്നാം ക്ലാസ് മജിസ്‌ട്രേ​റ്റ് കോടതി ജൂനിയർ സൂപ്രണ്ട് അറിയിച്ചു.