പെരുമ്പാവൂർ: ക്രാരിയേലി സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിയിലെ സ്‌കൂളുകളിലെ നിർദ്ധനവിദ്യാർത്ഥികൾക്ക് ധനസഹായവും പഠനോപകരണ വിതരണവും നടത്തി. പ്രസിഡന്റ് കെ.ജി. വിജയന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം മുൻ എം.എൽ.എ സാജു പോൾ ഉദ്ഘാടനം ചെയ്തു. വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ്, മുൻ ബാങ്ക് പ്രസിഡന്റ് പി.എസ്. സുബ്രഹ്മണ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആർ. നാരായണൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണൻ കുട്ടി, ബാങ്ക് സെക്രട്ടറി എം.വി.ഷാജി, ഭരണസമിതി അംഗങ്ങളായ ബിജു പീറ്റർ, ഷിനു സാഗർ എന്നിവർ സംസാരിച്ചു.