കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാർക്കായി പ്രത്യേക ഗ്രാമസഭ ചേർന്നു. പ്രസിഡന്റ് എൻ.പി.അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദീപാ ജോയി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മിനി നാരായണൻകുട്ടി, മിനി ജോയി, ബിജി പ്രകാശ്, ടിൻസി ബാബു, ഉഷാ ദേവി എന്നിവർ സംബന്ധിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ മായ, പ്ലാൻക്ലർക്ക് രതീഷ് എന്നിവർ പദ്ധതി വിശദീകരണം നടത്തി.