
കളമശേരി: ലാവ്ലിൻ, ഡോളർ, സ്വർണ്ണക്കടത്ത് തുടങ്ങി ബിരിയാണി ചെമ്പ് വരെയെത്തി നിൽക്കുന്ന ഇടത് ദുർഭരണം ദൈവത്തിന്റെ സ്വന്തം നാടിനെ ചെകുത്താന്റെ നാടാക്കി മാറ്റിയിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ.ടി.പി.സിന്ധു മോൾ പറഞ്ഞു. ബി.ജെ.പി കളമശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പ്രമോദ് തൃക്കാക്കര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സി.ആർ. ബാബു, യുവമോർച്ച സംസ്ഥാന സെക്രട്ടറി ദിനിൽ ദിനേശ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.സജീവ്, വസന്തൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.