മട്ടാഞ്ചേരി: ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയത്തിൽ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ളാസ് നടത്തി. മാനേജർ ചേതൻ ഡി. ഷാ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ വി.എസ്. സുനിൽകുമാർ ക്ളാസ് നയിച്ചു. പ്രധാനദ്ധ്യാപിക ബിന്ദു ബി. നായർ,കെ.ബി. സലാം, ആർ. രതീഷ് തുടങ്ങിയവർ സംസാരിച്ചു.