തൃപ്പൂണിത്തുറ: ജോയിന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷൻ റേസിൽ നിയമലംഘനംനടത്തിയ നിരവധി വാഹനങ്ങൾ പിടികൂടി. റെഡ് സിഗ്നൽ തെറ്റിച്ച മൂന്ന് വാഹനങ്ങൾ, രൂപമാറ്റം വരുത്തിയ 13 വാഹനങ്ങൾ, കൂളിംഗ് ഫിലിം ഒട്ടിച്ച ഒമ്പതു വാഹനങ്ങൾ, റോഡിന്റെ നടുക്കുനിറുത്തി ആളെ കയറ്റിയ രണ്ടു ബസുകൾ എന്നിവയാണ് പിടികൂടിയത്. സിഗ്നൽ തെറ്റിച്ച വാഹനങ്ങൾ ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കും. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ജോയിന്റ് ആർ.ടി.ഒ ബി.ഷെഫീക് പറഞ്ഞു.