snvhss-paravur
നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ ഒളിമ്പിക് ദിനാഘോഷത്തോടനുബന്ധിച്ച് നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂളിൽ കായികതാരങ്ങളുടെ കൂട്ടയോട്ടം സംസ്ഥാന വോളിബാൾതാരം ടി.എസ്. അജേഷ് ഫ്ളാഗ്ഓഫ് ചെയ്യുന്നു

പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ ഒളിമ്പിക് ദിനാഘോഷത്തോടനുബന്ധിച്ച് കായികതാരങ്ങളുടെ കൂട്ടയോട്ടം സംഘടിപ്പിച്ചു. സംസ്ഥാന വോളിബാൾതാരം ടി.എസ്. അജേഷ് ഫ്ളാഗ്ഓഫ് ചെയ്തു. സ്കൂൾ മാനേജർ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി. ബിന്ദു, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.ബി. സിന്ധു, കായികാദ്ധ്യാപകൻ ടി.ആർ. ബിന്നി, കായിക പരിശീലകൻ ആർ. രാജൻ, സി.എസ്. ജയദീപ് തുടങ്ങിയവർ സംസാരിച്ചു.