തിരുവാണിയൂർ: കണ്യാട്ടുനിരപ്പ് ഗവ. എൽ.പി സ്‌കൂൾ പാചകപ്പുരയും സ്റ്റോറും അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് അദ്ധ്യക്ഷനായി. കുട്ടികൾക്ക് നൽകുന്ന വാട്ടർബോട്ടിലിന്റെ വിതരണം വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് യാക്കോബ്, അംഗങ്ങളായ ഷൈനി ജോയി, ബിജു വി. ജോൺ, പി.ടി.എ പ്രസിഡന്റ് റോയി പി.തോമസ്,ഹെഡ്മാസ്റ്റർ റൂബി പോൾ തുടങ്ങിയവർ സംസാരിച്ചു.