t

തൃപ്പൂണിത്തുറ: ജില്ലയിലെ സർക്കാർ സ്കൂളുകളിൽ നടപ്പാക്കിയ പ്രത്യുഷ പദ്ധതിയിലൂടെ വിജയം നേടിയവർ വിജയാഘോഷത്തിനായി തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നിച്ചു. വിജയികൾക്ക് അഭിനന്ദനമറിയിക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക്ക് നേരിട്ടെത്തി.

ജില്ലയിലെ സർക്കാർ സ്കൂളുകളിലെ കുടുംബ വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുള്ള വിദ്യാർത്ഥികളെ ദേശീയ മത്സര പരീക്ഷയിൽ വിജയത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് പ്രത്യുഷ പദ്ധതി ആവിഷ്കരിച്ചത്. ഈ അദ്ധ്യയന വർഷത്തിലും പ്രത്യുഷ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എൻ സ്‌കൂൾ ലേണിംഗ് സി.ഇ.ഒ. മുഹമ്മദ് യാസീൻ പറഞ്ഞു. നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് പുറമെ നാഷണൽ ടാലെന്റ് സെർച്ച്‌ പരീക്ഷകൾക്കും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക എന്നതാണ് പ്രത്യുഷ രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം. പ്രത്യുഷ 2.0 യുടെ ലോഗോ ചടങ്ങിൽ ജില്ലാ കളക്ടർ പ്രകാശനം ചെയ്തു