
കൊച്ചി: ഓർഗനൈസേഷൻ ഫോർ ഫുഡ് സേഫ്റ്റി സൊല്യൂഷൻസ് ആൻഡ് അവേർനസ് (ഒഫ്‌സ) ഭക്ഷ്യസുരക്ഷനിയമം നൽകുന്ന അധികാരങ്ങളും അവകാശങ്ങളും ബോദ്ധ്യപെടുത്തുന്നതിനായും വിദ്യാർത്ഥികളിൽ ആരോഗ്യകരമായ ഭക്ഷണ രീതി ശീലമാക്കുന്നതിനും വേണ്ടി ഒഫ്‌സ ഫുഡ് സേഫ്റ്റി ക്ലബ്ബിലൂടെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പുമായി ചേർന്ന് വിശക്കുന്ന സാധുക്കൾക്ക് കൈത്താങ്ങായി സുരക്ഷിത ഭക്ഷണം മുടങ്ങാതെ നൽകാനുള്ള പദ്ധതിയും നടപ്പിലാക്കും. ഭക്ഷ്യസുരക്ഷാ കമ്മിഷണർ വി.ആർ. വിനോദുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയതായി ഒഫ്‌സ ഫൗണ്ടർ അഡ്വ. വിവേക് കെ. വിജയൻ പറഞ്ഞു.