ചോറ്റാനിക്കര: എറണാകുളം റൂറൽ ജില്ലാ പൊലീസ് നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയായ 'പ്രമുക്തി' യുടെ ഭാഗമായി മുളന്തുരുത്തി പൊലീസ് വിവിധ സ്കൂളുകളിലെ കുട്ടികൾക്കായി ക്വിസ് മത്സരങ്ങൾ നടത്തി. ടി.എം. ജേകബ്ബ് മെമ്മോറിയൽ ഹാളിൽ യു.പി ഹൈസ്കൂൾ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ വിജയിച്ചവർക്ക് സിനിമാ താരം നീതു പിള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

സമ്മാനദാന ചടങ്ങ് പുത്തൻകുരിശ് ഡി.വൈ.എസ്.പി അജയ് നാഥ് ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ഇൻസ്പെക്ടർ പി.എസ് ഷിജു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി മുഖ്യാതിഥിയായിരുന്നു. എസ്.ഐ. കൃഷ്ണകുമാർ, വെളിയനാട് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് രാജു എബ്രഹാം എസ്.ഐ. എസ്.എൻ സുമിത തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ലഹരി വിരുദ്ധ റാലി നടത്തി.