തോപ്പുംപടി: രാജ്യരക്ഷാ സ്ഥാപനങ്ങളിലെ സ്വകാര്യവത്കരണം രാജ്യസുരക്ഷയെ ബാധിക്കുമെന്നും അതിനാൽ കേന്ദ്ര സർക്കാർ സ്വകാര്യവത്കരണ നടപടിയിൽനിന്ന് പിൻമാറണമെന്നും ഓൾ കേരള എം.ഇ.എസ് എംപ്ലോയീസ് യൂണിയൻ 41-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പി.എ.കുമാരൻ നഗറിൽ (കാഠാരിബാഗ്) നടന്ന സമ്മേളനം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ഒ. വിത്സൺ അദ്ധ്യക്ഷനായി. എം.പി. ഭരതൻ,വി.ടി. തോമസ്, പി.സി. സതീഷ്, സി. ശ്രീകുമാർ, കെ. ബാലകൃഷ്ണൻ, കെ. ജയചന്ദ്രൻനായർ, കെ.എം.വി. ചന്ദ്രൻ, പി.ബി. സുധീഷ്ബാബു, കെ.വി. ശ്രീദേവൻ, വി.എൽ. ഗോപകുമാർ, ടി. ഭരതൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പി.സി. സതീഷ് (ജനറൽ സെക്രട്ടറി), കെ.എം.വി. ചന്ദ്രൻ, ആർ. ഷിബു, വി.എൽ. ഗോപകുമാർ (ജോ. സെക്രട്ടറിമാർ), എം.ഒ. വിൽസൺ (പ്രസിഡന്റ്), വി.ടി. തോമസ്, എം.പി. ഭരതൻ, സെബാസ്റ്റ്യൻ റൂസ് വെൽറ്റ് (വൈസ് പ്രസിഡന്റുമാർ), ടി. ഭരതൻ (ഓർഗനൈസിംഗ് സെക്രട്ടറി), കെ.വി. ശ്രീദേവൻ (ട്രഷറർ) എന്നിവരടങ്ങുന്ന 19 അംഗ സംസ്ഥാന കമ്മിറ്റിയേയും തിരഞ്ഞെടുത്തു.