aap
മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി എറണാകുളം ഗാന്ധിപ്രതിമയ്ക്ക് മുമ്പിൽ നടത്തിയ ധർണയിൽ പി.സി. സിറിയക്ക് സംസാരിക്കുന്നു

കൊച്ചി: ഇടതുപക്ഷ സർക്കാർ നടത്തുന്ന ഭരണഘടനാവിരുദ്ധ സമീപനങ്ങളിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി ഗാന്ധിപ്രതിമയുടെ മുമ്പിൽ പ്രതിഷേധമാർച്ചും സമ്മേളനവും നടത്തി. സ്വർണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയരായവർ രാജിവയ്ക്കണമെന്നും അതിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളും അടിച്ചമർത്തലുകളും നിർത്തലാക്കണമെന്നും ഭരണഘടനയ്ക്ക് വിധേയമായി മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ പി.സി. സിറിയക് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കൺവീനർ സാജുപോൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സണ്ണി പൗലോസ്, ആന്റി കറപ്ക്ഷൻ വിംഗ് കൺവീനർ ഷാജു കുറുപ്പത്ത്, കോതമംഗലം കൺവീനർ ലിജോ, പിറവം മണ്ഡലം കൺവീനർ ആർ. വിൻസെന്റ്, വൈപ്പിൻ മണ്ഡലം കൺവീനർ തങ്കച്ചൻ, മൂവാറ്റുപുഴ മണ്ഡലം കൺവീനർ നൗഷാദ് രണ്ടാർക്കര, ജില്ലാ സെക്രട്ടറി എൽദോ പീറ്റർ എന്നിവർ സംസാരിച്ചു.