തൃപ്പൂണിത്തുറ: കേരള സർക്കാർ നടപ്പിലാക്കുന്ന 'വാതിൽപ്പടി സേവനം' പദ്ധതിയുടെ തൃപ്പൂണിത്തുറ മുനിസിപ്പൽ തല പരിശീലനം നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി സുമേഷ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ. പീതാംബരൻ, കൗൺസിലർ കെ.വി.സാജു, നഗരസഭാ ജനറൽ സെക്ഷൻ സൂപ്രണ്ട് കെ.എ. സിബു എന്നിവർ പ്രസംഗിച്ചു