കൊച്ചി: കോൺഗ്രസിന്റെ പ്രസക്തി ഇല്ലാതാക്കാൻ ഇ.ഡിയെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ നിരന്തരം വേട്ടയാടി ബി.ജെ.പി സർക്കാർ സന്തോഷം കണ്ടെത്തുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ ആരോപിച്ചു. കോൺഗ്രസ് (ഐ ) എറണാകുളം സെൻട്രൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുല്ലശേരി കനാൽ റോഡിലെ ഇ. ഡി ഓഫീസിലേക്ക് കഴിഞ്ഞദിവസം രാത്രി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പാറപ്പുറം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി.പി.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. ദളിത് കോൺഗ്രസ് നേതാവ് വി.കെ.തങ്കരാജ്, എം.ബാലചന്ദ്രൻ, കെ.ടി.വില്യംസ്, ബെന്നി.കെ.സേവ്യർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.