തൃപ്പൂണിത്തുറ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കേന്ദ്ര സാംസ്കാരിക ഏജൻസിയായ സ്പിക് മെക്കെയുമായി ചേർന്ന് ശ്രീവെങ്കിടേശ്വര ഹൈസ്കൂളിലെ 90ഓളം കുട്ടികൾക്കായി കഴിഞ്ഞ മൂന്നുദിവസങ്ങളായി നടത്തിയ യോഗ ശിൽപ്പശാല സമാപിച്ചു. ശ്രീവെങ്കിടേശ്വര ഹൈസ്കൂളിൽ മാനേജർ എസ്. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച സമാപനയോഗത്തിൽ വിദ്യാഭ്യാസവിദഗ്ദ്ധ എൻ.വിജയലക്ഷ്മി മുഖ്യാതിഥിയായിരുന്നു. മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ശ്രീനിവാസൻ, മെമ്പർ എസ്.ജെ.മുരളി, യോഗാചാര്യ ഡോ.പൂർണ്ണത്രയീ ജയപ്രകാശ് ശർമ്മ, സ്പിക്ക് മെക്കെ കോഓർഡിനേറ്റർ രാജ് മോഹനവർമ്മ, സ്കൂൾ ഹെഡ്മിസ്ട്രസ് ജെ. രേണുക തുടങ്ങിയവർ പങ്കെടുത്തു.