കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിൽ ഒ.ഇ.എൻ വാർഡിലെ പൊല്ലേത്താഴം കുടിവെള്ളപദ്ധതി അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ എം.പി ഇന്നസെന്റിന്റെ ഫണ്ടിൽനിന്ന് 48 ലക്ഷം അനുവദിച്ചാണ് പദ്ധതി നടപ്പാക്കിയത്. 9, 10, 12 വാർഡുകളിൽ പദ്ധതി കൊണ്ട് പ്രയോജനം ലഭിക്കും. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാന്മാരായ വർഗീസ് യാക്കോബ്,സിന്ധു കൃഷ്ണകുമാർ, പഞ്ചായത്ത് അംഗം എബിൻ വർഗീസ്, അഡ്വ.ബിജു വി. ജോൺ, എൻ.ടി. സുരേഷ്, എം.എൻ. മനു, ടി.ഡി. ബിനു, ഗീത നാരായണൻനായർ തുടങ്ങിയവർ സംസാരിച്ചു.